തലശ്ശേരി ∙ സംസ്ഥാനത്തുടനീളം നിരവധി വാഹന മോഷണക്കേസുകളിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പങ്കുള്ള പ്രതിയെ 24 വർഷത്തിന് ശേഷം തലശ്ശേരി പൊലീസ് പിടികൂടി. വയനാട് സ്വദേശി സൈനുദ്ദീൻ(52) ആണ് കൽപ്പറ്റയിൽ വച്ച് പൊലീസ് പിടിയിലായത്.
തലശ്ശേരി ഇൻസ്പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് റജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിനാലോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. വാറന്റ് പ്രതിയാണ് സൈനുദ്ദീൻ.
തലശ്ശേരി എസ്ഐ എം.ടി.പി.സൈഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.കെ.നിതീഷ്, സിവിൽ പൊലീസ് ഓഫിസർ കെ.ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

