കാസർകോട് ∙ ബേക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ഭക്ഷ്യ-സാംസ്കാരിക പ്രദർശനം- മിനി സരസ്സ് മേള 2025ൽ 12 ദിവസങ്ങളിൽ ലഭിച്ചത് 34.38 ലക്ഷം രൂപയുടെ വിറ്റുവരവ്. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ ജില്ലയ്ക്ക് അകത്തും പുറത്തുംനിന്നുള്ള ഒട്ടേറെ യൂണിറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. ജില്ലയിലെ ആറായിരത്തോളം സൂക്ഷ്മ സംരംഭകരുടെ സ്റ്റാളുകൾ ഉൾപ്പെടെ കരകൗശല വസ്തുക്കൾ, കലാരൂപങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ മിനി സരസ്സ് മേളയിൽ ശ്രദ്ധേയമായി.
വിൽപന സ്റ്റാളുകൾക്ക് പുറമെ, വിവിധ ഭക്ഷണവിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഭക്ഷണ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.
മേള നടത്താൻ പത്തുലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.തലശ്ശേരി ദം ബിരിയാണി, കിഴി ബിരിയാണി, ആന്ധ്ര ക്ഷത്രിയ ബിരിയാണി, ഹൈദരാബാദ് ബിരിയാണി തുടങ്ങിയ ബിരിയാണികളും വ്യത്യസ്തതരം ദോശവിഭവങ്ങളും ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളും ഇവിടെ വിളമ്പി. കചോരി, ദാൽ ബാട്ടി ചുറുക, വിവിധ തരം റൊട്ടികൾ, മോമോസ്, കോഴിക്കോട് നോമ്പ് തുറ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം പലഹാരങ്ങളും ഫുഡ് കോർട്ടിലുണ്ടായിരുന്നു.
ലൈവ് കിച്ചനുകളിലാണ് ഭക്ഷണം പാകം ചെയ്തത്.
ഒരേസമയം 250 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തോടെ 8000 ചതുരശ്ര അടി വിസ്തൃതിയിലാണ് മേള സജ്ജീകരിച്ചത്. ജില്ലയിലെ ആറായിരത്തോളം സൂക്ഷ്മ സംരംഭകർ ഉൾപ്പെടുന്ന നൂറിൽപരം കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്ന വിപണന മേളയും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

