വണ്ടിപ്പെരിയാർ∙ സിപിഐയിലെ ഭിന്നത രൂക്ഷമായതോടെ 5 മുതിർന്ന നേതാക്കൾ പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്നു. മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത സമ്മേളനത്തിൽ ആണ് സിപിഐ നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും നിലവിലെ മണ്ഡലം കമ്മിറ്റിയംഗവുമായ പി.എൻ.മോഹനൻ, മണ്ഡലം കമ്മിറ്റിയംഗവും എഐടിയുസി നേതാവുമായ വി.ആർ.
ബാലകൃഷ്ണൻ, മണ്ഡലം കമ്മിറ്റിയംഗവും മുൻ പഞ്ചായത്തംഗവുവായ സി.ടി. ചെറിയാൻ , മുൻ മണ്ഡലം കമ്മിറ്റിയംഗം കെ.എ.
ഗോപി, മഹിളാ സംഘം മുൻ മണ്ഡലം പ്രസിഡന്റ് ഓമന മോഹൻ എന്നിവരും ഇവർക്കൊപ്പമുള്ള പ്രവർത്തകരുമാണ് സിപിഎമ്മിൽ എത്തിയത്.
നാളുകളായി പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയ്ക്കൊപ്പം പഞ്ചായത്തു തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പീരുമേട് മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് നേതാക്കൾ പാർട്ടിവിട്ടത്. കുമളി പഞ്ചായത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളെ തുടർന്നു ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പിനു മുൻപു തന്നെ രാജിവച്ചിരുന്നു.
കൂടാതെ പാർട്ടി മത്സരിച്ച സീറ്റിൽ ലോക്കൽ സെക്രട്ടറി സജി വെമ്പള്ളി തന്നെ വിമതനായി മത്സരിക്കുകയും പിന്നീട് ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവരുമായി ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. രാജിവച്ചെത്തിയവരെ വണ്ടിപ്പെരിയാറ്റിൽ നടന്ന പി.എ.രാജു അനുസ്മരണ സമ്മേളനത്തിൽ ആണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുകയോ, പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുമെന്നാണ് രാജിവച്ചവർ പറയുന്നത്.
പാർട്ടി സമ്മേളനങ്ങൾക്കു പിന്നാലെ മുൻ ഏലപ്പാറ മണ്ഡലം സെക്രട്ടറിയും പാർട്ടിയിൽ നിന്നു രാജിവച്ചിരുന്നു. ഇവിടെ ചില പ്രാദേശിക നേതാക്കൾ സജീവമല്ലാതാകുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ഉണ്ടായ കനത്ത തോൽവിക്കു പിന്നാലെ പ്രവർത്തകരും നേതാക്കളും തുടർച്ചയായി പാർട്ടി വിടുന്നത് പീരുമേട്ടിൽ സിപിഐയെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാതെ നേതൃത്വം
സിപിഐ നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിൽ ചേർന്നതിൽ പ്രതികരിക്കാതെ സിപിഐ നേതൃത്വം. പാർട്ടി മണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച പീരുമേട്ടിൽ ചേർന്നു സംഭവവികാസങ്ങൾ ചർച്ച ചെയ്തു. വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിനെതിരെ പ്രകോപനം വേണ്ടെന്ന് നേതാക്കൾ നിർദേശം നൽകി. സിപിഐ കുമളി ലോക്കൽ സെക്രട്ടറി രാജിവച്ചു ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ പാർട്ടിവിട്ടു വരുന്നവരെ തങ്ങൾ സ്വീകരിക്കുന്നതിനെ സിപിഐയ്ക്ക് വിമർശിക്കാൻ കഴിയില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

