തുറവൂർ ∙ ഉയരപ്പാത നിർമാണം കുമ്പളം ടോൾ പ്ലാസ മുതൽ അരൂർ ക്ഷേത്രം കവല വരെയുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. അരൂർ ബൈപാസ് കവല മുതൽ ക്ഷേത്രം ജംക്ഷൻ വരെയുള്ള പില്ലർ നമ്പർ ഒന്നു മുതൽ 5 വരെയുള്ള ഭാഗത്തു തൂണുകൾക്കു മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. കെഎസ്ആർടിസി–സ്വകാര്യ ബസുകളിൽ അരൂരിലിറങ്ങാനെത്തുന്ന യാത്രക്കാർക്ക് അരൂർ ബൈപാസ് കവലയിലോ, അരൂർ മാർക്കറ്റിന് സമീപമോ സ്റ്റോപ്് അനുവദിക്കണമെന്നാവശ്യം ശക്തമാകുന്നു. തോപ്പുംപടിയിൽനിന്ന് ചേർത്തല ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി– സ്വകാര്യ ബസുകൾ അരൂർ ബൈപാസ് ജംക്ഷനിൽ നിർത്താതെ നേരെ കുമ്പളത്തേക്ക് പോയി അവിടെനിന്ന് കുമ്പളം കറങ്ങി പാലത്തിലെ ബ്ലോക്കിലും കിടന്ന് തിരിച്ച് അരൂർ എത്തുമ്പോൾ മണിക്കൂറുകൾ കഴിയും. അതുകൊണ്ട് തോപ്പുംപടി ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ അരൂർ മാർക്കറ്റിനു സമീപം ബസ് നിർത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
മീഡിയൻ വിടവുകൾ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം
∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ മീഡിയൻ വിടവുകൾ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അത്യാവശ്യം വേണ്ട സ്ഥലങ്ങളിൽ മീഡിയൻ വിടവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്തിരൂരിൽ മീഡിയൻ നിർമാണം തടഞ്ഞു. പിള്ളമുക്കിന് സമീപം ടോറി ഹാസ് ഹാരിസ് കമ്പനിയുടെ മുന്നിൽ വർഷങ്ങളായി നില നിൽക്കുന്ന മീഡിയൻ ഗ്യാപ്പ് അടച്ചു കെട്ടാൻ നിർമാണ കമ്പനി അധികൃതർ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം തടഞ്ഞത്. മീഡിയൻ നിർമിച്ച് ഇവിടെ ചെടികൾ പിടിപ്പിക്കുന്നതിനിള്ള പദ്ധതിയിലാണ് അധികൃതർ. ദേശീയപാത അതോറിറ്റി നൽകിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് മീഡിയൻ വിടവുകൾ ഒഴിവാക്കിയതെന്ന് കരാർ കമ്പനി അധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

