കാസർകോട് ∙ ജില്ലാ പഞ്ചായത്ത് വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം സ്ഥിര സമിതികളിൽ വനിതാ സംവരണ സീറ്റുകളിൽ ഇടതുപക്ഷ അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നീ സ്ഥിര സമിതികളിൽ വനിതാ സംവരണ സീറ്റിലാണ് ഇന്നലെ തിരഞ്ഞെടുപ്പു നടത്തിയത്.
ധനകാര്യ സ്ഥിര സമിതിയിൽ വനിതാ സംവരണ സീറ്റിൽ ആരും നാമനിർദേശ പത്രിക നൽകാത്തതിനാൽ ഈ സീറ്റിലും ജനറൽ സീറ്റുകളിലുമുള്ള തുടർ തിരഞ്ഞെടുപ്പ് നടപടികൾ എട്ടിലേക്കു മാറ്റി.
വികസനകാര്യ സ്ഥിര സമിതിയിൽ ബേക്കൽ ഡിവിഷൻ അംഗം ടി.വി.രാധിക (സിപിഎം), പൊതുമരാമത്ത് സ്ഥിര സമിതിയിൽ ദേലംപാടി ഡിവിഷൻ അംഗം ഒ.വത്സല (സിപിഎം), ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതിയിൽ ചെറുവത്തൂർ ഡിവിഷൻ അംഗം ഡോ.സെറീന സലാം (സിപിഎം), ക്ഷേമകാര്യ സ്ഥിര സമിതിയിൽ കള്ളാർ ഡിവിഷൻ അംഗം റീന തോമസ് (കേരള കോൺഗ്രസ് മാണി) എന്നീ ഇടതുപക്ഷ വനിത അംഗങ്ങളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ധനകാര്യ സ്ഥിര സമിതി അധ്യക്ഷ വൈസ് പ്രസിഡന്റ് വനിത ആണെങ്കിലും ഇതിലേക്ക് വനിതാ സംവരണം എന്ന നിലയിൽ ഒരു വനിതാ അംഗമാകണം. എന്നാൽ മാത്രമേ ഇതുൾപ്പെടെ മറ്റു ജനറൽ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടപടികൾ തുടർന്നു നടത്താൻ കഴിയുകയുള്ളൂ.
സഹ വരണാധികാരി എഡിഎം പി. അഖിൽ തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു.ജില്ലാ പഞ്ചായത്തിൽ 18 അംഗങ്ങളിൽ 8 വനിതാ അംഗങ്ങളാണുള്ളത്.
ഇവരിൽ ഒരു വനിതാ അംഗമായ ഇ.കെ.സോയ വൈസ് പ്രസിഡന്റാണ്. എൽഡിഎഫ് അംഗങ്ങളായ മറ്റു 4 പേർ 4 സ്ഥിര സമിതികളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ശേഷിച്ച 4 വനിതകൾ യുഡിഎഫ് അംഗങ്ങളാണ്. വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ പദവി വനിതാ സംവരണമാണ്.
എട്ടിനു നടക്കുന്ന ധനകാര്യ സ്ഥിര സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് വനിതാ അംഗം നാമനിർദേശ പത്രിക നൽകുമെന്നാണ് സൂചന.
ഇത് പൂർത്തിയായാൽ വികസന കാര്യത്തിൽ യുഡിഎഫിനു മേൽക്കൈ കിട്ടുമെന്നാണ് സൂചന. വികസന സ്ഥിര സമിതിയിൽ ഉൾപ്പെടാൻ എൽഡിഎഫ് വനിതാ അംഗം ഇല്ലാത്തതാണ് കാരണം.
വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ പദവി യുഡിഎഫിനു നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം വിദ്യാഭ്യാസം, പൊതുമരാമത്ത് കാര്യ സ്ഥിര സമിതികളാണുള്ളത്.
ആരോഗ്യ വിദ്യാഭ്യാസം, പൊതുമരാമത്ത് സ്ഥിര സമിതി അധ്യക്ഷ പദവി ജനറൽ വിഭാഗത്തിനാണ്. വനിതാ സംവരണ സീറ്റുകൾ പൂർത്തിയാക്കിയശേഷം ആനുപാതികമായി ജനറൽ അംഗങ്ങൾ സമിതികളിൽ വരും.
എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 1 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ കക്ഷിനില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

