കുന്നംകുളം ∙ ഗെയ്ൽ പാചക വാതക വിതരണ പൈപ്പ് ലൈനിൽ ചോർച്ച. തൃശൂർ റോഡിൽ ബഥനി സെന്റ് ജോൺസ് സ്കൂളിന് സമീപം ഞായറാഴ്ച അർധരാത്രിയാണ് ചോർച്ചയുണ്ടായത്.
ചോർച്ച കാരണമുള്ള ശബ്ദം കേട്ട നാട്ടുകാർ സമയോചിതമായി വിവരം അധികൃതരെ അറിയിച്ചത് അപകടം ഒഴിവാക്കി.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കാന നിർമിച്ചു സ്ലാബ് സ്ഥാപിക്കാൻ കുഴിയെടുക്കുമ്പോഴാണ് പൈപ്പിന് കേടുപറ്റിയതെന്ന് വാതക വിതരണ കമ്പനി അധികൃതർ വിശദീകരിച്ചു.
പാചക ആവശ്യത്തിന് പ്രകൃതി വാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പാക്കുന്നത്. ചൊവ്വന്നൂരിലെ വാതക വിതരണ സ്റ്റേഷനിൽ നിന്ന് വീടുകളിലേക്ക് വാതകം എത്തിക്കുന്ന ലോപ്രഷർ പൈപ്പിനാണ് തകരാർ സംഭവിച്ചത്.
ചോർച്ച അറിഞ്ഞതോടെ വിതരണ സ്റ്റേഷനിൽ നിന്ന് ചില ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ആരും വന്നില്ലെന്ന് പരാതിയുണ്ട്.
ജീവനക്കാർ മണ്ണു നീക്കി ഹൈഡ്രോളിക് ഫ്യൂസ് ഉപയോഗിച്ചു ചോർച്ച അടച്ചു. രണ്ട് മണിക്കൂറിനകം വിതരണം പുനരാരംഭിച്ചു.
സ്റ്റീൽ പൈപ്പുകളിലാണു ഹൈ പ്രഷർ വിതരണ ലൈൻ പോകുന്നതെന്നത് എന്നതിനാൽ ചോർച്ചയുടെ ആശങ്ക വേണ്ടെന്നും പറഞ്ഞു. ചൊവ്വന്നൂരിൽ ഗ്യാസ് വിതരണ യൂണിറ്റിൽ നിന്ന് വാതക ഗന്ധം ഉയരുന്നതും നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ തടിച്ചുകൂടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വാതക ചോർച്ച അറിയിക്കാനായി ചേർക്കുന്ന കെമിക്കൽ നേരിയ അളവിൽ അന്തരീക്ഷത്തിൽ പടർന്നതാണ് രൂക്ഷമായ മണത്തിനു കാരണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വിദഗ്ധ സംഘം ഇന്ന് കേന്ദ്രത്തിൽ പരിശോധന നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

