മലയാളി സംരംഭകന്റെ റെഡി ടു കുക്ക് പാക്കേജ്ഡ് ഫുഡ് ബിസിനസിൽ വമ്പൻ നിക്ഷേപത്തിന് ബ്രിട്ടിഷ് കമ്പനി. സ്വകാര്യ ധനകാര്യ സ്ഥാപനമായ അപാക്സ് പാർട്ണേഴ്സാണ് 1,300 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത്.
മലയാളിയായ പി.സി.മുസ്തഫയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഐഡി ഫ്രഷിനാണ് വാഗ്ദാനം. 4,500 കോടി രൂപ മൂല്യം കണക്കാക്കി കമ്പനിയുടെ 25 ശതമാനം ഓഹരികൾ അപാക്സ് സ്വന്തമാക്കും.
കാർലൈൽ, കേദാര, പെര്മിര, ക്രിസ് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ നിക്ഷേപകരെ പിന്നിലാക്കിയാണ് അപാക്സിന്റെ കടന്നുവരവ്.
പി.സി.മുസ്തഫയും 4 ബന്ധുക്കളും ചേർന്ന് 2005ലാണ് ബെംഗളൂരുവിൽ ഐഡി ഫ്രഷ് തുടങ്ങുന്നത്. 50 ചതുരശ്രഅടി വിസ്തീർണമുള്ള ഒരു ചെറിയ കടയിലായിരുന്നു തുടക്കം.
ദോശ, ഇഡ്ഡലി എന്നിവയുണ്ടാക്കുന്ന മാവായിരുന്നു ആദ്യത്തെ ഉൽപന്നം. അതു വിജയമായതോടെ, വിപ്രോ സ്ഥാപകൻ അസീം പ്രേംജിയുടെ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റ് അടക്കമുള്ളവർ ഐഡി ഫ്രഷിൽ നിക്ഷേപിച്ചു.
മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ ട്രാക്ഷന്റെ കണക്കുപ്രകാരം 1,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതുവരെ ഐഡി ഫ്രഷ് നേടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം (2024–25) 681.37 കോടിയാണ് കമ്പനിയുടെ പ്രവർത്തന ലാഭം. തൊട്ടുമുൻവർഷം ഇത് 557.84 കോടിയായിരുന്നു; 22% വർധന.
ദോശമാവിൽ ഒതുങ്ങി നിൽക്കാതെ റെഡി ടു കുക്ക് പൊറോട്ട, ഇന്സ്റ്റന്റ് ഫിൽറ്റർ കോഫി, കോഫി പൊടി, പാൽ ഉൽപന്നങ്ങൾ എന്നിവയും ഐഡി ഫ്രഷ് വിപണിയിലെത്തിക്കുന്നുണ്ട്.
2027ൽ ഐപിഒ വഴി ഓഹരി വിപണി പ്രവേശനം നടത്താനും പദ്ധതിയുണ്ട്. 2007 മുതൽ രാജ്യത്ത് സാന്നിധ്യമുള്ള അപാക്സ് ഇതുവരെ 3.6 ബില്യൻ ഡോളറാണ് (ഏകദേശം 32,400 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുള്ളത്.
അപ്പോളോ ഹോസ്പിറ്റൽ, ഐബിഎസ് സോഫ്റ്റ്വെയർ, ഗ്രേറ്റ് എച്ച്ആർ, ഹെൽത്തിയം തുടങ്ങി 13 കമ്പനികളിലായിരുന്നു നിക്ഷേപം.
രാജ്യത്ത് അതിവേഗം വളരുന്ന ഒരു മേഖലയാണ് റെഡി ടു കുക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു കാലത്ത് റെഡി ടു ഈറ്റ് വിഭാഗത്തിലെ ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്.
ഇന്നത് റെഡി ടു കുക്ക് വിഭാഗത്തിലേക്ക് മാറി. 2024ൽ ഏകദേശം 5,500 കോടിയായിരുന്നു ഇത്തരം ഉൽപന്നങ്ങളുടെ വിപണി.
2030 ൽ ഇത് 14,000 കോടിയായി വളർന്നേക്കുമെന്ന് കരുതുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

