ആലപ്പുഴ∙ ബുൾഡോസറിനു ഇടിച്ചു തകർത്ത മത്സ്യകന്യകയ്ക്കു പകരം മറ്റൊരെണ്ണം സ്ഥാപിക്കാൻ നടപടിയായില്ല. നവംബർ 13ന് മത്സ്യകന്യക ശിൽപം പൊളിച്ചപ്പോൾ ഒരു മാസത്തിനകം പുതിയത് നിർമിക്കാൻ തുടങ്ങുമെന്നായിരുന്നു തീരുമാനം.
പുതിയ ശിൽപം പണിയാൻ 20 ലക്ഷം രൂപയും നിലവിലെ മത്സ്യകന്യക തകർക്കാൻ 40 ലക്ഷം രൂപയും കണ്ടെത്തിയ ശേഷമായിരുന്നു ഇടിച്ചു തകർത്തത്. പക്ഷേ മാസം ഒന്നു കഴിഞ്ഞിട്ടും ആലോചനാ യോഗം പോലും നടന്നില്ല.
പുതിയ ശിൽപം നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണ ചുമതല നിർവഹിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അധികൃതർ ജില്ലാ ഭരണകൂടത്തിനു കത്ത് നൽകിയിരുന്നു.
പുതിയ ശിൽപം നിർമിക്കാനുള്ള അന്തിമ തീരുമാനം, സ്ഥാപിക്കാനുള്ള സ്ഥലം, ശിൽപി തുടങ്ങിയ കാര്യങ്ങളാണ് തീരുമാനിക്കേണ്ടത്.
ബീച്ചിലോ, കനാൽക്കരയിലോ സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. ജില്ലാക്കോടതി പാലം പുനർനിർമാണം തുടങ്ങിയ ശേഷമായിരുന്നു പാലത്തിന്റെ സമീപം വാടത്തോടിന്റെ വടക്കേ തീരത്ത് സ്ഥാപിച്ചിരുന്ന മത്സ്യകന്യകയെ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നത്.
പാലം നിർമിക്കുന്ന കരാർ ഏറ്റെടുത്ത കമ്പനിയുടേതായിരുന്നു ആവശ്യം. പദ്ധതി തയാറാക്കുന്ന ഘട്ടത്തിൽ വേണ്ടപ്പെട്ടവർ മത്സ്യകന്യക ഒരു പ്രധാന വിഷയമായി പരിഗണിക്കാതെ പോയതാണ് പ്രശ്നമായത്.
പരിഗണിച്ചിരുന്നു എങ്കിൽ മത്സ്യകന്യക അവിടെ തന്നെ നിലനിർത്താമായിരുന്നു.
ആ നിലയിൽ പദ്ധതിയുടെ രൂപരേഖ തയാറാക്കിയാൽ മതിയായിരുന്നു. പ്രശസ്ത ശിൽപി കണിയാപുരം വിജയകുമാറിനെ കൊണ്ട് ആലപ്പുഴ വികസന അതോറിറ്റി 1992ലാണ് മത്സ്യകന്യക പണിയിപ്പിച്ചത്.
പിന്നീട് മൂന്നര ദശാബ്ദത്തിലധികം നഗര സൗന്ദര്യത്തിന്റെ നേർക്കാഴ്ചയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

