മാന്നാർ ∙ അപകടഭീതി പരത്തി എണ്ണയ്ക്കാട്– കാടൻമാവ് റോഡിലുള്ള പത്തിലധികം വളവുകൾ. ഇലഞ്ഞിമേൽ – ഹരിപ്പാട് റോഡിന്റെ ഭാഗമായ ഈ പാത ഉന്നത നിലവാരത്തിൽ ടാർ ചെയ്തതിനാൽ വാഹനങ്ങളിലധികവും അമിതവേഗത്തിലാണ് പായുന്നത്.
ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. എണ്ണയ്ക്കാട് ജംക്ഷനിൽ തുടങ്ങുന്ന വളവുകളിൽ അപകടഭീഷണിയുയർത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
അപകടങ്ങൾ സംഭവിക്കുമ്പോഴെല്ലാം നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിക്കാറുണ്ട്, പരിഹാരം കാണാമെന്നു പറയുമെങ്കിലും ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.
ഭീതിയുയർത്തുന്ന 6 വളവുകളാണ് പ്രധാനമായി ഇവിടെയുള്ളത്. എന്നാൽ അപകടസൂചന നൽകുന്ന ബോർഡോ, റോഡിൽ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. ഇതിനെതിരെ നാട്ടുകാരും യാത്രക്കാരും മനുഷ്യാവകാശ കമ്മിഷനെ സമീപക്കാനൊരുങ്ങുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

