കോന്നി∙ യെരുശലേം മാർത്തോമ്മാ ഇടവകയുടെയും കാരുണ്യ കണ്ണാശുപത്രിയുടെയും കോന്നി മെഡിക്കൽ കോളജ് മൈക്രോ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപും ജീവിതശൈലി രോഗനിർണയവും നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ക്യാംപ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ജോമോൻ.ജെ അധ്യക്ഷനായി.
ഇടവക റൂബി ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാംപ് സംഘടിപ്പിച്ചത്. യോഗത്തിൽ മാത്യൂസൺ പി.തോമസ്, റവ.
ജോമോൻ ജെ, റോജി എബ്രഹാം, ലിൻസ്.കെ.തമ്പി, സിസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

