സ്വർണവില വീണ്ടും ലക്ഷത്തിലേക്കുള്ള കുതിപ്പു തുടങ്ങി. ഇന്ന് കേരളത്തിൽ ഗ്രാമിന് 105 രൂപ വർധിച്ച് വില 12,485 രൂപയായി.
840 രൂപ ഉയർന്ന് 99,880 രൂപയാണ് പവൻ വില.
ഡിസംബർ 27ന് 1,04,440 രൂപയായിരുന്ന പവൻ വില പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കാഴ്ച.
ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു.
സുരക്ഷിത നിക്ഷേപം
രാജ്യാന്തരവില ഇപ്പോഴുള്ളത് ഔൺസിന് 46 ഡോളർ ഉയർന്ന് 4,372 ഡോളറിൽ. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത, യുഎസ്-വെനസ്വേല സംഘർഷ സാധ്യത, അയവില്ലാത്ത റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയാണ് പ്രധാനമായും സ്വർണവിലയെ വീണ്ടും മേലോട്ടുയർത്തുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് കാരണം.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.09% താഴ്ന്ന് 98.23ൽ എത്തിയതും സ്വർണവില കൂടാൻ ഇടയാക്കി.
18 കാരറ്റും വെള്ളിയും
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ചില ജ്വല്ലറികളിൽ ഗ്രാമിന് 85 രൂപ വർധിച്ച് 10,360 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 4 രൂപ ഉയർന്ന് 247 രൂപ.
മറ്റുചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 10,265 രൂപയാണ്. വെള്ളിക്ക് 247 രൂപതന്നെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

