വൈക്കം ∙ വെച്ചൂർ അഞ്ചുമന പാലത്തിൽ ഇരുളിന്റെ മറവിൽ ഇറച്ചിക്കോഴി മാലിന്യം തള്ളി. സിസിടിവി ക്യാമറകളിൽ പരിശോധന നടത്തി മാലിന്യം തള്ളിയവരെ പിടികൂടാൻ പഞ്ചായത്തും പൊലീസും നടപടി ആരംഭിച്ചു.
വെച്ചൂർ, തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ശുചിമുറി മാലിന്യമാണ് അതിലേറെയും.
മാസങ്ങൾക്കു മുൻപ് കൊയ്തു കൂട്ടിയ നെല്ലിനു മുകളിൽ വരെ ശുചിമുറി മാലിന്യം തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ പ്രതികരിച്ചാൽ പ്രതികരിക്കുന്നവരുടെ വീട്ടുപടിക്കൽ മാലിന്യം നിക്ഷേപിച്ച് മടങ്ങാനും ഇക്കൂട്ടർക്ക് മടിയില്ല. മാലിന്യം തള്ളുന്നവർക്കെതിരെ ബന്ധപ്പെട്ട
അധികൃതർ കാര്യമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവം ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാലിന്യം തള്ളാൻ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

