കോഴിക്കോട് ∙ നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ വിവരശേഖരണത്തിന് ജനുവരി ഒന്നിന് തുടക്കമാകും. പൊതുജനങ്ങളില്‍ നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായാണ് പരിശീലനം പൂര്‍ത്തിയാക്കിയ കര്‍മസേന അംഗങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അഭിപ്രായ ശേഖരണം നടത്തുക.
കോഴിക്കോട് ജില്ലയിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു.
യോഗത്തില്‍ എന്‍സിആര്‍പി ജില്ല കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴില്‍ശാലകള്‍, കൃഷിയിടങ്ങള്‍, ഫ്ളാറ്റുകള്‍, ഉന്നതികള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍, ഗ്രാമീണ തൊഴിലുറപ്പ് മേഖലകള്‍, പൊതുഇടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കും.
ശേഖരിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തും. കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനവും സമാന്തരമായി പുരോഗമിക്കുകയാണ്.
ഫെബ്രുവരി 28 വരെ നടത്തുന്ന പദ്ധതിയുടെ മുന്നോടിയായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും കര്‍മസേന അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം-ഘടനയും പ്രവര്‍ത്തനവും, അഭിപ്രായ ശേഖരണം എങ്ങനെ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.
അസംബ്ലിതല ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കര്‍മസേനാ അംഗങ്ങള്‍ക്കുള്ള പരിശീലനം. നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുക, നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ തേടുക, വികസന-ക്ഷേമ പരിപാടികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായമറിയുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസന-ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങള്‍.
ഈ വിവരങ്ങളാണ് കര്‍മസേനാംഗങ്ങള്‍ ശേഖരിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

