വൈക്കം∙ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നവകേരളം സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമാകുന്ന കർമ്മസേന അംഗങ്ങളുടെ വൈക്കം നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ടം പരിശീലനം ആരംഭിച്ചു. വെച്ചൂർ, വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിൽ നിന്നുള്ള വളന്റിയർമാരാണ് പങ്കെടുത്തത്.
വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
നവകേരളം സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാം കോട്ടയം ജില്ലാ സമിതിയംഗം ടി.പി.ശ്രീശങ്കൾ അദ്ധ്യക്ഷത വഹിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി സംസാരിച്ചു. ചാർജ്ജ് ഓഫീസർ നമിത.ഇ.കെ.
അമുഖ പ്രഭാഷണം നടത്തി. പി എം നസീർ, അനുജ, ബ്രിജിത്ത് ലാൽ, ബീനാകുമാരി, ജോർജ് ജോസഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും വൈക്കം മുനിസിപ്പാലിറ്റിയിലേയും വളന്റിയർമാർക്കുള്ള പരിശീലനം വൈക്കം ബ്ലോക്കു പഞ്ചായത്തു ഹാൾ, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിലായി ജനുവരി 3 വരെ തുടരും. സർക്കാർ പ്രതിനിധികളായ സന്നദ്ധ പ്രവർത്തകർ സംസ്ഥാനത്തെ 85 ലക്ഷം വീടുകൾ സന്ദർശിച്ച് സർക്കാർ നടപ്പാക്കിയ ക്ഷേമ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും ഭാവിപദ്ധതികൾ സംബന്ധിച്ച ആശയങ്ങളും നിർദ്ദേശങ്ങളും തേടും.
പരിശീലനം സിദ്ധിച്ച 85000 ൽ അധികം സാമൂഹ്യസേവ സന്നദ്ധ പ്രവർത്തകരാണ് സംസ്ഥാനത്ത് ഈ പ്രവർത്തനം നടത്തുന്നത്. വീടുകളിൽ എത്തി വിവരങ്ങൾ തേടുന്നതിന് പുറമെ വിവിധ സാമൂഹ്യ കൂട്ടായ്മകളുടെ ചർച്ചകൾ സംഘടിപ്പിച്ചും അഭിപ്രായങ്ങൾ സമാഹരിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരത്തിലൊരു ബഹുജന അഭിപ്രായ രൂപീകരണ ദൗത്വം സംഘടിപ്പിക്കുന്നത്.സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയും ജില്ലകളിൽ ജില്ലാ കലക്ടർമാരും അദ്ധ്യക്ഷരായ സമിതികളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ജനുവരി 01 ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഫെബ്രുവരി 28 ന് അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

