പാപ്പിനിശ്ശേരി ∙ അടച്ചിട്ട വീടുകളിൽ നിന്നും വിലയേറിയ പാത്രങ്ങൾ കവർച്ച നടത്തുന്ന മോഷ്ടാക്കൾ ജില്ലയിൽ വിലസുന്നു.
ഇരിണാവിൽ ഒരു ടണ്ണിലധികം തൂക്കം വരുന്ന ഓട്ടുപാത്രങ്ങളാണു കഴിഞ്ഞദിവസം കവർന്നത്. ആയുർവേദ മരുന്ന് നിർമിക്കുന്ന ഓട്ടുവട്ടളം മുതൽ കിണ്ടിയും കോളാമ്പിയുമടക്കം അർധരാത്രി വീട്ടിൽ നിന്നു കടത്തിക്കൊണ്ടുപോയി.
ഇരിണാവ് കച്ചേരിത്തറയ്ക്ക് സമീപം റിട്ട.അധ്യാപകനായ പി.മനോഹരന്റെ തറവാട് വീട്ടിൽ നിന്നാണു 4 ലക്ഷത്തിലധികം രൂപ വിലവരുന്ന ഓട്ടുപാത്രം കൊണ്ടുപോയത്.
ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ പി.കുഞ്ഞിരാമൻ വൈദ്യർ മുൻപ് അഴീക്കോട് മൂന്നുനിരത്തിന് സമീപം നടത്തിയിരുന്ന ആയുർവേദ ഫാർമസിയിലെ വിലയേറിയ പാത്രങ്ങളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
3 വലിയ ഓട്ടുവട്ടളം, 2 ചെറിയ ഓട്ടുരുളി, നിലവിളക്കുകൾ, 2 വലിയ വട്ടച്ചെമ്പ് പാത്രം, കിണ്ടി, ഒട്ടേറെ കിണ്ണം, കോളാമ്പി എന്നിവ നഷ്ടപ്പെട്ടു. അർധരാത്രി വാഹനത്തിലെത്തിയാണു ഭാരമേറിയ പാത്രങ്ങൾ കടത്തിയതെന്നു കരുതുന്നു.
അടുക്കളയോടു ചേർന്ന മുറിയിലേക്ക് ജനാലയുടെ മരത്തിന്റെ അഴിമുറിച്ചാണ് അകത്തേക്ക് കടന്നത്. എല്ലാ മുറികളുടെയും വാതിലുകൾ കുത്തിത്തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട
നിലയിലാണുള്ളത്.
കണ്ണപുരം പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഇരിണാവ്, കണ്ണപുരം, പാപ്പിനിശ്ശേരി പ്രദേശങ്ങളിൽ വിവിധ തരത്തിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു.
ഇരിണാവിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കടന്നപ്പള്ളി കള്ളക്കാം തോടിന് സമീപം അടച്ചിട്ട
വീട്ടിൽ നിന്നും പാത്രങ്ങൾ കവർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

