തിരുവമ്പാടി ∙ ആനക്കാംപൊയിൽ –കള്ളാടി– മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശമായ മറിപ്പുഴ, കുണ്ടൻതോട് ഭാഗത്തേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിച്ചു. പാറ തുളയ്ക്കുന്ന രണ്ട് കൂറ്റൻ ഡ്രില്ലിങ് റിഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് എത്തിച്ചത്.
അഗസ്ത്യൻമൂഴി– തിരുവമ്പാടി –പുന്നയ്ക്കൽ – പുല്ലൂരാംപാറ റോഡിലൂടെ ആണ് ആനക്കാംപൊയിലിലേക്കു യന്ത്രങ്ങൾ എത്തിച്ചത്.
കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ 2 കൂറ്റൻ ട്രക്കുകളിൽ ആണ് എത്തിച്ചത്. ഇവ കടന്നു പോകുന്ന ഭാഗത്തെല്ലാം കെഎസ്ഇബി ലൈൻ ഓഫാക്കി.
അടുത്ത ദിവസങ്ങളിൽ കൂടുതൽ യന്ത്രങ്ങൾ എത്തിക്കും. ജനുവരിയിൽ പാറ തുരക്കാനാണ് നീക്കം.
ഇതോടെ പദ്ധതി പ്രദേശത്ത് 24 മണിക്കൂറും പ്രവൃത്തി നടക്കും. ഇവിടെ തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽറ്റർ നിർമാണം പൂർത്തിയായി വരുന്നു.
പാറ പൊടിക്കുന്ന ക്രഷർ യൂണിറ്റ് ഉടനെ സജ്ജമാക്കാനുള്ള നീക്കത്തിലാണ് കരാർ കമ്പനി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

