കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാസന ദിനവും (150-ാമത്) ശതോത്തര രജത ജൂബിലിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും 2026 ജനുവരി 4ന് ഉച്ചകഴിഞ്ഞ് 2.30ന് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 3ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (ഒസിവൈഎം) കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
പുതുപ്പള്ളി വലിയപള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് 6ന് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സമാപിക്കും. തുടർന്ന് മെത്രാസനാധിപൻ ഡോ.
യൂഹാനോൻ മാർ ദീയസ്കോറോസ് കാതോലിക്കേറ്റ് പതാക ഉയർത്തും.
ജനുവരി 4 ഉച്ചകഴിഞ്ഞ് 2.15ന് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ നിന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചുകൊണ്ട് സമ്മേളനം നടക്കുന്ന മാർ ഗ്രീഗോറിയോസ് നഗറിലേക്ക് ഘോഷയാത്ര ഉണ്ടായിരിക്കും. കോട്ടയം മെത്രാസനാധിപൻ ഡോ.
യൂഹാനോൻ മാർ ദീയസ്കോറോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം സീറോ മലബാർ സഭ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കോട്ടയം മെത്രാസനത്തിന്റെ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.
വാസവൻ നിർവഹിക്കും. ഭദ്രാസന കലണ്ടറിന്റെ പ്രകാശനം അഡ്വ.
ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ഭവനരഹിതർക്കായി വീടുനിർമാണത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് സെന്റ് ജോർജ് പള്ളിയിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും.
മെത്രാസന അംഗങ്ങളായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിക്കും. അഖില മലങ്കര പ്രാർഥനായോഗം കോട്ടയം ഭദ്രാസനം സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രരചനാ മത്സരം ‘വർണോത്സവ് 2025’ലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
ഇതിനൊപ്പം വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ കലാപരിപാടികളും ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

