പൊഴുതന∙ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അച്ചൂർ–മൈലുംപാത്തി റോഡ് നവീകരണം പൂർത്തിയാകുന്നു. വൈത്തിരി–തരുവണ റോഡിൽ മൈലുംപാത്തി മുതൽ അച്ചൂർ നോർത്ത് വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ മാർക്കിങ്, കോൺക്രീറ്റ് പ്രവൃത്തികളും ഉടൻ തന്നെ നടക്കും.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ എത്താൻ ഉപയോഗിക്കുന്ന പ്രധാന പാത ആയ റോഡ് തകർന്നതിനാൽ വർഷങ്ങളായി യാത്ര ഏറെ ദുരിതമായിരുന്നു.
വൈത്തിരി മുതൽ മൈലുംപാത്തി വരെയും അച്ചൂർ നോർത്ത് മുതൽ ശേഷിക്കുന്ന ഭാഗവും നവീകരണം നടത്തിയിരുന്നെങ്കിലും 1.5 കിലോമീറ്റർ വരുന്ന ഈ ഭാഗത്ത് പ്രവൃത്തി മുടങ്ങിയിരുന്നു. പൂർണമായും തകർന്ന നിലയിലായ റോഡിലെ യാത്ര വൻ ദുരിതമായതോടെ പ്രതിഷേധം കനക്കുകയും നിലവിലെ കരാറുകാരനെ മാറ്റുകയും ചെയ്തു. അതോടെ പ്രവൃത്തിയും അനന്തമായി നീണ്ടു പോയി.
തുടർന്ന് റീടെൻഡർ നടത്തിയ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

