കോഴിക്കോട് ∙ മെഡിസെപ് പദ്ധതി ഉപേക്ഷിക്കുകയോ ഓപ്ഷനൽ ആക്കുകയോ ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്ന സമയത്ത് കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി 60% തുക വർധിപ്പിച്ച് 500 ൽ നിന്ന് ഒറ്റയടിക്ക് 810 രൂപയാക്കി മാറ്റിയ നടപടി സർക്കാർ നടത്തുന്ന കവർച്ചയെന്ന് കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ. കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിസെപ് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി.ടി.ബിനു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ പി.എം.ശ്രീജിത്ത്, ടി.ആബിദ്, ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ്, ട്രഷറർ എം.കൃഷ്ണമണി, പി.രാമചന്ദ്രൻ ഷാജു പി. കൃഷ്ണൻ, ടി.കെ.പ്രവീൺ, പി.കെ.രാധാകൃഷ്ണൻ, കെ.പി.മനോജ് കുമാർ, കെ.എം.സുജേഷ്, ടി.സി.സുജയ, യു.കെ.
സുധീർ കുമാർ, കെ.സജീഷ്, സുധീർ ചെരളായി, എൻ. ഷർമിള എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

