മാവൂർ ∙ ട്രാഫിക് ഐലൻഡ് ഇല്ല, അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ അപകടം പതിവ്. ഇന്നലെ രാവിലെ ആറരയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു മാസം മുൻപും ഇവിടെ കാറും ബസും കൂട്ടിയിടിച്ചിരുന്നു.
അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും, കൂളിമാട് പാലം കടന്നെത്തിയ കാറും തമ്മിലാണ് ഇടിച്ചത്.
മാവൂർ റോഡ്, മണാശ്ശേരി റോഡ്, ചെറുവാടി റോഡ്, നായർകുഴി റോഡ്, കൂളിമാട് പാലത്തിന്റെ അപ്രോച്ച് റോഡ് എന്നിവ കൂളിമാട് അങ്ങാടിയിൽ സംഗമിക്കുന്ന സ്ഥലത്താണ് അപകടം പതിവാകുന്നത്.
എല്ലാ റോഡുകളും വീതികൂട്ടി ടാറിട്ടു പരിഷ്കരിച്ചപ്പോഴും റോഡരികിൽ ദിശാ ബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചില്ല. മലപ്പുറം ജില്ലയെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ കൂളിമാട് പാലം യാഥാർഥ്യമായതോടെ ഇതുവഴിയുള്ള ഗതാഗതവും വർധിച്ചു.
കൂളിമാട് അങ്ങാടിയിൽ അപകടം കുറയ്ക്കുന്നതിനും ട്രാഫിക് ഐലൻഡുകളോ വേഗത്തടകളോ സ്ഥാപിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നു വ്യാപക പരാതിയുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

