പാലക്കാട് ∙ പണ്ഡിറ്റ് ശൈലേഷ് ഭാഗവതും ഉസ്താദ് റഫീഖ് ഖാനും ചേർന്ന് അവതരിപ്പിച്ച ഷെഹ്നായ് – സിത്താർ ജുഗൽബന്ദിയോടെയാണു സ്വരലയ സമന്വയത്തിന്റെ ഒൻപതാം ദിനം ആരംഭിച്ചത്. യമൻ രാഗത്തിൽ ആരംഭിച്ച ജുഗൽബന്ദി ആസ്വാദമനം കീഴടക്കി.
തുടർന്ന് അഷ്റഫ് ഹൈദ്രോസ്, സൗരോജിത് ദത്ത, പ്രിയദർശിനി ദത്ത, ഡോ.സുമിത് ദത്ത, കബീർ എന്നിവർ ചേർന്ന് അവതരിപ്പിച്ച സൂഫി – ഗസൽ സന്ധ്യ അരങ്ങേറി.
വിജയ ജയരാജിന്റെ ഓർമയ്ക്കായി ബി.ജയരാജ്, ഏർപ്പെടുത്തിയ സ്വരലയ വിജയ ജയരാജ് പുരസ്കാരം (25,000 രൂപ) പിന്നണി ഗായകൻ സതീഷ് ബാബു കോഴിക്കോടിന് സമ്മാനിച്ചു. കരിവെള്ളൂർ മുരളി പുരസ്കാര ഫലകം കൈമാറി. പാലക്കാട് നഗരസഭ അധ്യക്ഷൻ പി.സ്മിതേഷ് സമന്വയ മുദ്ര സമ്മാനിച്ചു.
സ്വരലയ ട്രഷറർ പ്രസാദ് മാത്യു പുരസ്കാരത്തുക കൈമാറി. സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ, പി.സത്യൻ എന്നിവർ പ്രസംഗിച്ചു.
വേദിയിൽ ഇന്ന്
വൈകിട്ട് 6:00 : കർണാടക സംഗീത കച്ചേരി (മഹാദേവനും സംഘവും)
രാത്രി 8:00: ഗാനമേള
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

