ഒറ്റപ്പാലം ∙ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം അവഗണിച്ച് ഭാരതപ്പുഴയിൽ വീണ്ടും തീവയ്പ്. പുഴയിൽ ദേശാടനക്കിളികളുടെ ആവാസ മേഖലയിലുള്ള പുൽക്കാടുകൾക്കു തീവയ്ക്കുന്നതു തടയാനുള്ള നടപടികൾ കടലാസിലൊതുങ്ങി. പുഴയിൽ ഏതാനും വർഷങ്ങളായി നടക്കുന്ന പ്രവണത, തനിയാവർത്തനമായി തുടരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിലാണു ദേശാടനക്കിളികൾ പതിവായി ഭാരതപ്പുഴയിലെത്തുന്നത്. കിളികളുടെ പ്രജനന പ്രക്രിയയുടെ കാലവുമാണിത്.
കിളികൾ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന പ്രദേശത്താണു തീവയ്പുകളുടെ തുടർക്കഥ.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടർന്ന്, കഴിഞ്ഞവർഷം വനം വകുപ്പും റവന്യു വകുപ്പും നഗരസഭയും ചേർന്നു നടപ്പാക്കാൻ നിർദേശിച്ചിരുന്ന ജൈവവേലി പദ്ധതി വെള്ളത്തിൽ വരച്ച വരയായി. ഈവർഷത്തെ തീവയ്പിലും കിളിക്കുഞ്ഞുങ്ങൾ വെന്തു ചത്തിട്ടുണ്ടെന്നാണു പക്ഷിനിരീക്ഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നിഗമനം.
ഭാരതപ്പുഴയുടെ ഒറ്റപ്പാലം-മായന്നൂർ പ്രദേശം മൂന്നു പതിറ്റാണ്ടു മുൻപ്, വിശാലമായ മണൽപരപ്പായിരുന്നു.
അങ്ങിങ്ങായി ഒറ്റപ്പെട്ടു നിന്നിരുന്ന ചെറിയ പുല്ലുകൾ മാത്രമായിരുന്നു പുഴയിലുണ്ടായിരുന്നത്. പ്രാദേശികമായ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ മാത്രം തലച്ചുമടായി കൊണ്ടുപോയിരുന്ന കാലത്തിനിപ്പുറം, മണൽ മാഫിയയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സംഘങ്ങളുടെ കൂത്തരങ്ങായതാണു നിളയെ പുൽക്കാടാക്കിയത്.
ചിലയിടങ്ങളിൽ വലിയമരങ്ങളും പുഴയിൽ വളർന്നുനിൽക്കുന്നതു കാണാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

