ആലപ്പുഴ ∙ വിനോദസഞ്ചാര മേഖലയിൽ തിരക്ക് വർധിച്ചതിനിടെ ഹൗസ് ബോട്ടുകളിലെ ഖരമാലിന്യം ശേഖരിക്കുന്നത് നിർത്തിയതോടെ മാലിന്യപ്രശ്നം രൂക്ഷം. പുന്നമട ഫിനിഷിങ് പോയിന്റിലും ആലപ്പുഴ ബീച്ചിലും മാലിന്യക്കൂമ്പാരം ചീഞ്ഞഴുകി ആരോഗ്യ ഭീഷണിയുയർത്തുന്ന സ്ഥിതിയാണ്. തകഴി മുതൽ തണ്ണീർമുക്കം വരെ കായലിൽ സഞ്ചരിക്കുന്ന രണ്ടായിരത്തി അറുന്നുറോളം ഹൗസ് ബോട്ടുകളിൽനിന്നുള്ള ഖരമാലിന്യങ്ങൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഏർപ്പെടുത്തിയ ഏജൻസികൾ വഴിയാണ് നീക്കം ചെയ്യുന്നത്.
എന്നാൽ മാസങ്ങളായി ഈ ഏജൻസിക്ക് കരാർ പ്രകാരമുള്ള തുക ഡിടിപിസി നൽകിയിട്ടില്ല.
ഇതോടെ സംഭരണം നിർത്തിവയ്ക്കാൻ ഏജൻസി തീരുമാനിക്കുകയും ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകുകയും ചെയ്തു. 26 മുതൽ ഖരമാലിന്യ നീക്കം നിർത്തി. അതോടെ മറ്റ് മാർഗമില്ലാതെ ഹൗസ് ബോട്ട് ഉടമകൾ ഫിനിഷിങ് പോയിന്റിൽ മാലിന്യങ്ങൾ തള്ളാൻ തുടങ്ങി.
പ്ലാസ്റ്റിക്കുകളുടെ കൂടെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളതിനാൽ ചീഞ്ഞഴുകി പരിസരമാകെ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളായി. അതേസമയം ഹൗസ് ബോട്ടുകളിലെ ശുചിമുറി മാലിന്യം ബോട്ട് ഉടമ സംഘടനയുടെ പ്ലാന്റിലേക്ക് നീക്കുന്നത് തടസ്സമില്ലാതെ തുടരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

