ചെറുപുഴ ∙ എല്ലാ സാങ്കേതിക തടസ്സങ്ങളും മറികടന്നു കാനംവയൽ ഉന്നതിയിലെ സാംസ്കാരിക നിലയം യാഥാർഥ്യമാകുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു കാനംവയൽ ഉന്നതി സന്ദർശിച്ച പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയാണു സാംസ്കാരിക നിലയം നിർമിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചത്.
ഇതിനുപുറമെ കുറവു വന്ന തുക ചെറുപുഴ പഞ്ചായത്തിന്റെ ആവശ്യപ്രകാരം എസ്ടി ഡിപ്പാർട്മെന്റ് അനുവദിക്കുകയും ചെയ്തു.
എന്നാൽ തുക അനുവദിച്ചു 11 വർഷം കഴിഞ്ഞിട്ടും സാംസ്കാരിക നിലയത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഏറ്റവും ഒടുവിൽ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി കാനം വയൽ ഉന്നതി സന്ദർശിക്കുകയും 11 വർഷം കഴിഞ്ഞിട്ടും സാംസ്കാരിക നിലയത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എത്രയും വേഗം സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതോടെയാണു നിലയത്തിന്റെ നിർമാണം പൂർത്തിയായത്.
ഏറെ കാത്തിരുന്ന സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയായതോടെ കാനംവയൽ ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ചിരകാലസ്വപ്നമാണു യാഥാർഥ്യമായത്.
നിർമാണം പൂർത്തിയായ കാനംവയൽ ഉന്നതിയിലെ സാംസ്കാരികനിലയം പ്രദേശത്തെ കുടുംബങ്ങൾക്ക് തുറന്നു കൊടുത്താൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഊരുകൂട്ടവും ഗ്രാമസഭയും ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താനുള്ള സൗകര്യ ഇവിടെയുണ്ട്.
ഇതിനുപുറമെ ഉന്നതിയിലെ കുട്ടികളുടെ പഠനം, മെഡിക്കൽ ക്യാംപ്, കുടുംബശ്രീയുടെ പ്രവർത്തനം, കലാ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും സാധിക്കും. പഞ്ചായത്തിന്റെയും ഗ്രന്ഥശാല സംഘത്തിന്റെയും സഹകരണത്തോടെ ഉന്നതിയിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വായനശാല സ്ഥാപിക്കുകയും ദിനപത്രങ്ങളും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുകയും വേണമെന്ന ആവശ്യവും ശക്തമാണ്. ഇതിനു പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു സത്വര ഇടപെടൽ ഉണ്ടാകണമെന്നുമാത്രം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

