ആലപ്പുഴ∙ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ രാവുകൾക്ക് ആഘോഷത്തിമർപ്പുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റിന് തുടക്കമായി. കലാകായിക മത്സരങ്ങൾ,നാടൻ പാട്ട്,മ്യൂസിക് ബാൻഡ്,മെഗാ ഷോ,പ്രദർശന വിപണനമേള എന്നിവയാണ് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്.
31ന് പുതുവത്സരാഘോഷത്തോടെ അവസാനിക്കുന്ന തരത്തിലാണ് ബീച്ച് ഫെസ്റ്റ് സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാന ടൂറിസം വകുപ്പ്,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,ജില്ലാ ഭരണകൂടം, മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്.
ബീച്ചിൽ സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കാർണിവലിലും ആസ്വാദകർ ഏറെ എത്തുന്നുണ്ട്.
ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് ഏഴ് മുതൽ ബിജേഷ് കേളാരി ആൻഡ് ടീം നയിക്കുന്ന മെഗാ മ്യൂസിക് ഷോ അരങ്ങേറും. ഫെസ്റ്റ് പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ഇ.കെ.ജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എം.നൗഫൽ, ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ അഫ്സൽ യൂസഫ്, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ആലപ്പുഴ ഇൻ ചാർജ് സുബിൻ എന്നിവർ പ്രസംഗിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

