അടൂർ ∙ ഒൻപതാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് 5ന് കവി കണിമോൾ ഉദ്ഘാടനം ചെയ്യും.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. സംവിധായകൻ ഡോ.ബിജു അവലോകനം നടത്തും. ഇന്നലെ സിനിമയും സാഹിത്യവും എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ, സാഹിത്യ അക്കാദമി അംഗം എം.ആർ.രേണുകുമാർ, കഥാകൃത്ത് സി.അനൂപ് എന്നിവർ പങ്കെടുത്തു.
എഴുത്തുകാരൻ കെ.എൻ.ശ്രീകുമാർ മോഡറേറ്ററായി.
സിനിമ മനുഷ്യന്റെ ജീവാവസ്ഥകളേയും ആനന്ദത്തേയുമൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ് സിനിമയെന്നും ജീവിതത്തിൽ സിനിമയെ ഒഴിച്ചു നിർത്താനേ കഴിയില്ലെന്നും പ്രിയനന്ദൻ പറഞ്ഞു. ഇന്ന് രാവിലെ 9.30ന് കൊട്ടുക്കാളി (തമിഴ്), 11.30ന് ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ, 2.30ന് ഫെമിനിച്ചി ഫാത്തിമ (മലയാളം), വൈകിട്ട് 6.30ന് ടർട്ടിൽസ് കാൻ ഫ്ലൈ (ഇറാഖ്) എന്നീ സിനിമകളും പ്രദർശിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

