ബത്തേരി∙ നെന്മേനിയിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ ഗംഗാധരൻ ആത്താർ പദവിയിലേക്കെത്തിയത് അപ്രതീക്ഷിതമായി. നെൻമേനിയിൽ ഒട്ടേറെ തവണ മത്സരിച്ചു വിജയിച്ച നേതാക്കൾ ബോർഡിലുണ്ടായിരിക്കെയാണ് ഗംഗാധരനെ പ്രസിഡന്റാക്കാനുള്ള തീരുമാനം പാർട്ടി കൈക്കൊണ്ടത്.
പ്രസിഡന്റ് സ്ഥാനത്തേക്കു പ്രതീക്ഷിക്കപ്പെട്ടിരുന്ന കെ.ആർ.
സാജനും ഷാജി ചുള്ളിയോടും പരാജയപ്പെടുകയും വിജയിച്ചു വന്ന നേതാക്കളെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പല വിഭാഗങ്ങളായി തിരിഞ്ഞ് കൊമ്പു കോർക്കുകയും ചെയ്തതോടെയാണ് സ്ഥാനങ്ങളൊന്നും ആവശ്യപ്പെടാതിരുന്ന ഗംഗാധരൻ ആത്താറിനെ പ്രസിഡന്റാക്കി തമ്മിലടി ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലീഗും ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ വൈസ് പ്രിസഡന്റ് സ്ഥാനം ലീഗിനു നൽകി.
ലീഗിനു വേണ്ടി മത്സരിച്ച സുജാത ഹരിദാസ് ആണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന മത്സരത്തിൽ ഗംഗാധരൻ ആത്താർ സിപിഎമ്മിലെ എം.എസ് ഫെബിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സുജാത ഹരിദാസ് സിപിഎമ്മിലെ ഗ്രേസിയെയും പരാജയപ്പെടുത്തുകയായിരുന്നു.
10നെതിരെ 13 വോട്ടുകൾക്കായിരുന്നു ഇരുവരുടെയും വിജയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

