പേരാമ്പ്ര ∙ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി പരാതി. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ ലാസ്റ്റ് പന്തിരിക്കര പെട്രോൾ പമ്പിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ല. പല തവണ വിഷയം ജല അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ജല അതോറിറ്റിയുടെ അനാസ്ഥ മൂലം ലീറ്റർ കണക്കിന് ജലമാണു ദിനംപ്രതി റോഡിലൂടെ ഒഴുകി പാഴാകുന്നത്. 20 കോടിയോളം രൂപ ചെലവിൽ മാസങ്ങൾക്കു മുൻപ് നവീകരിച്ച റോഡിലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നിരിക്കുന്നത്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായിട്ടും റോഡ് നന്നാക്കാൻ ആരും തയാറായിട്ടില്ല. കൂടുതൽ തകരുന്നതിന് മുൻപ് പൊട്ടിയ പൈപ്പ് നന്നാക്കി ജല ചോർച്ച തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

