കോഴിക്കോട് ∙ കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സർവീസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിൽ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു.
മലബാറിന്റെ കടൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് ആരംഭിക്കുന്നത്.
ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളുള്ള സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്- ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ്. ഒരു ബോട്ടിൽ 13 പേർക്ക് യാത്ര ചെയ്യാം.
15 മിനിറ്റു കൊണ്ട് കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.
എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ബോട്ടിൽ ഒരുക്കി.
സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, കെടിഐഎൽ ചെയർമാൻ എസ്.കെ.സജീഷ്, പോർട്ട് ഓഫിസർ ഹരി അച്യുത വാര്യർ, ഡിടിപിസി സെക്രട്ടറി ടി.നിഖിൽ ദാസ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

