കോട്ടയം∙ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള കോട്ടയം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ്സ്ക്ലബ് ഹാളില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി.
സതീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലന് മുഖ്യ പ്രഭാഷണം നടത്തി.
ഇതോടനുബന്ധിച്ചു ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം, പത്രപ്രവര്‍ത്തക പെന്ഷന് 15000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ആശ്രിത-പകുതി പെന്ഷന് തുകകള്‍ ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാ ഘടകം പുറത്തിറക്കിയ ‘അക്ഷരം’ സുവനീറിന്റെ പ്രകാശനം ജില്ലാ പ്രസിഡന്റ് സംസ്ഥാന രക്ഷാധികാരിക്കു നല്കി നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍്റ് ഹക്കീം നട്ടാശേരി ജില്ലാ കമ്മറ്റിയുടെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സംസ്ഥാന സെക്രട്ടറി പി. അജയകുമാര്‍, കലാവിഭാഗം കണ്‍വീനര്‍ പഴയിടം മുരളി എന്നിവര്‍ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

