പത്തനംതിട്ട ∙ ക്രിസ്മസ് അവധി കഴിഞ്ഞു ഓഫിസിലെത്തിയ ജീവനക്കാരെ ഭീതിയിലാഴ്ത്തി കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.50 നു ജില്ലാ കലക്ടറുടെ ഒൗദ്യോഗിക മെയിലിലേക്കാണു ബോംബ് ഭീഷണിയെത്തിയത്.
3 മണിയോടെ കലക്ടറേറ്റ് ആർഡിഎക്സ് ഉപയോഗിച്ചു തകർക്കുമെന്നായിരുന്നു ഒറ്റവരി സന്ദേശം. 20 മിനിറ്റുകൾക്കകം അയച്ച സന്ദേശം കണ്ടെത്തി.
വിവരമറിഞ്ഞു െപാലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. തുടർന്നു 5 നിലയുള്ള കെട്ടിടം പൂർണമായും ഒഴിപ്പിച്ചു പരിശോധന നടത്തി.
വിശദമായ പരിശോധനയിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായില്ല.
3 മണിയോടെ ആശങ്കകളും അവസാനിച്ചു. പരിശോധന പൂർത്തിയാക്കും വരെ ജീവനക്കാരടക്കമുള്ളവർ കെട്ടിടത്തിനു പുറത്തു കാത്തുനിന്നു.
ഭീഷണിയെത്തുടർന്ന് മണിക്കൂറുകളോളം കലക്ടറേറ്റിന്റെ പ്രവർത്തനം ഭാഗികമായി മുടങ്ങി. സൈബർ സെൽ വിഭാഗം മെയിൽ പരിശോധിച്ചു വരികയാണ്.
െപാലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് 18നും ഇത്തരത്തിൽ വ്യാജബോംബ് ഭീഷണി കലക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

