കൽപറ്റ ∙ വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. കൽപറ്റ നഗരസഭ ചെയർപഴ്സനായി എടഗുനി വാർഡിൽ നിന്നുള്ള എൽഡിഎഫ് അംഗം പി.
വിശ്വനാഥൻ ചുമതലയേറ്റു. രാജ്യത്ത് പണിയ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
ആദ്യത്തെ നഗരസഭ ചെയർപഴ്സനാണ് പി. വിശ്വനാഥൻ.
17 വോട്ട് നേടിയാണ് ചെയർപഴ്സനായി ജയിച്ചത്. എടഗുനി ഡിവിഷനിൽനിന്ന് ഇത്തവണ രണ്ടാം തവണയാണ് വിശ്വനാഥൻ ജയിച്ചത്.
സിപിഎം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ വിശ്വനാഥൻ ആദിവാസി ക്ഷേമ സമിതി (എകെഎസ്) ജില്ല പ്രസിഡന്റ് കൂടിയാണ്.
ചെയർമാൻ സ്ഥാനം ഇത്തവണ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരുന്നു. നഗരസഭ വൈസ് പ്രസിഡന്റായി എമിലിത്തടം വാർഡിൽ നിന്നുള്ള എസ്.
സൗമ്യയെ തിരഞ്ഞെടുത്തു. 30 ഡിവിഷനിൽ 17 നേടിയാണ് 15 വർഷം നീണ്ട
യുഡിഎഫ് ഭരണം ഇത്തവണ എൽഡിഎഫ് അട്ടിമറിച്ചത്. 2020 ൽ 15 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 11 സീറ്റിലേക്ക് ചുരുങ്ങി.
എൽഡിഎഫ് സിറ്റിങ് സീറ്റുകളായ പുളിയാർമല, കൈനാട്ടി ഡിവിഷനുകൾ ജയിച്ച് രണ്ടു പതിറ്റാണ്ടിന് ശേഷം എൻഡിഎയ്ക്കും ഇത്തവണ കൽപറ്റ നഗരസഭയിൽ കൗൺസിലർമാർ ഉണ്ടായി. സുൽത്താൻ ബത്തേരി നഗരസഭ ചെയർപഴ്സനായി സീകുന്ന് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
മുസ്ലിം ലീഗിലെ റസീന അബ്ദുൽ ഖാദർ ചുമതലയേറ്റു. ജില്ലയിലെ ഏക വനിത നഗരസഭ അധ്യക്ഷയാണ് റസീന അബ്ദുൾ ഖാദർ.
വൈസ് ചെയർമാനായി ചെരൂർക്കുന്ന് വാർഡിൽനിന്നുള്ള കോൺഗ്രസ് കൗൺസിലർ എം.ജി ഇന്ദ്രജിത്തിനെ തിരഞ്ഞെടുത്തു. 36 വാർഡുള്ള ബത്തേരി നഗരസഭയിൽ 20 സീറ്റ് നേടിയാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് ഭരണം പിടിച്ചത്.
14 സീറ്റിലാണ് എൽഡിഎഫ് വിജയിച്ചത്. ഒരു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു.
ചെയർപഴ്സൻ സ്ഥാനം ചൊല്ലി ബത്തേരിയിൽ യുഡിഎഫിൽ തർക്കം ഉണ്ടായെങ്കിലും ജില്ലാ യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ആദ്യ രണ്ടരവർഷം ലീഗിന് നൽകാമെന്ന സമവായം ഉരുത്തിരിയുകയായിരുന്നു.
മാനന്തവാടി നഗരസഭയെ പയ്യംമ്പള്ളി വാർഡിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ നയിക്കും. കഴിഞ്ഞ ടേമിലെ യുഡിഎഫ് ഭരണസമിതിയിൽ ഡപ്യൂട്ടി ചെയർപഴ്സനായിരുന്നു.
വൈസ് ചെയർപഴ്സനായി മാനന്തവാടി ടൗൺ ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് കൗൺസിലർ സിന്ധു സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു. നഗരസഭ അധ്യക്ഷൻമാർ അതത് വരണാധികാരികൾ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

