കൊച്ചി∙ വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ദീർഘിപ്പിക്കുന്നു. ഡിസംബർ 26 മുതൽ ജനുവരി 3 വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11മണി വരെ സർവീസ് നടത്തും.
പുതുവത്സര രാവ് (ഡിസംബർ 31) ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2 മണി വരെ ലഭ്യമാകും.
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലു മണിവരെ ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

