വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചില ഭക്ഷണങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കൽ വേഗത്തിലാക്കും.
foods that help reduce belly fat വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചില ഭക്ഷണങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കൽ വേഗത്തിലാക്കും.
നാരുകളും ആന്റിഓക്സിഡന്റുകളും കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം, പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളഎ കുറിച്ചാണ് ഇനി പറയുന്നത്… ക്യാരറ്റ് സ്വാഭാവികമായും മധുരമുള്ളതും ഭക്ഷണത്തിലെ നാരുകളും ബീറ്റാ കരോട്ടിനും കൊണ്ട് സമ്പുഷ്ടവുമാണ്. നാരുകൾ അടങ്ങിയ പച്ചക്കറികൾ അമിത വിശപ്പ് തടയുന്നു.
കൂടാതെ, മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു. ക്യാരറ്റിന് ഗ്ലൈസെമിക് സൂചിക കുറവാണ്.
അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതിരിക്കുന്നു. ഉലുവയിട്ട
വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലും വിശപ്പ് നിയന്ത്രണത്തിലും പ്രധാന പങ്ക് വഹിക്കുന്നു. ഉലുവയിലെ നാരുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.
ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് നിർണായകമാണ്. മിതമായ അളവിൽ മധുരക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അന്നജവും നാരുകളും ഇൻസുലിൻ സംവേദനക്ഷമതയും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തു. നട്സ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകില്ലെന്നും കൊഴുപ്പിന്റെ ഓക്സീകരണം പോലും വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക ചെയ്യുന്നു. ഉയർന്ന വിറ്റാമിൻ സി കൊഴുപ്പ് ഓക്സീകരണം മെച്ചപ്പെടുത്തുന്നു.
ഇത് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
മുള്ളങ്കിയിൽ കലോറി കുറവാണ്. ജലാംശം, നാരുകൾ എന്നിവ കൂടുതലാണ്.
ജലസമൃദ്ധമായ പച്ചക്കറികൾ വയറു നിറയുന്നത് വർദ്ധിപ്പിക്കുകയും ഊർജം കൂട്ടുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇഞ്ചിക്ക് തെർമോജെനിക് ഗുണങ്ങളുണ്ട്.
ഇഞ്ചി ശരീരഭാരം, അരക്കെട്ട്-ഇടുപ്പ് അനുപാതം, ഇൻസുലിൻ പ്രതിരോധം എന്നിവ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ വീക്കം കുറയ്ക്കുന്നതിലും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

