കുമരകം ∙ ക്രിസ്മസ്– പുതുവത്സരാഘോഷത്തിനായി നാട് കുമരകത്തേക്ക്. ശരാശരി 20 കോടി രൂപയുടെ വരുമാനം ഹോട്ടൽ ബുക്കിങ് വഴി മാത്രം കുമരകത്തിനു ലഭിക്കുമെന്നു കണക്കുകൾ.
ബുധനാഴ്ച മുതൽ കുമരകത്തെ വിനോദസഞ്ചാര മേഖലയിലെ എല്ലാ ഹോട്ടൽ– റിസോർട്ട് മുറികളും ‘ഹൗസ്ഫുൾ’. ജനുവരി 3 വരെയാണ് എല്ലാ മുറികളും ബുക്കിങ്ങായത്.
റൂം ബുക്കിങ് വരുമാനം ഇങ്ങനെ
ഫൈവ് സ്റ്റാർ ഉൾപ്പെടെ ചെറുതും വലുതുമായ ഹോട്ടലുകളും റിസോർട്ടുകളുമായി 35 എണ്ണമാണ് കുമരകത്തുള്ളത്.
ഇതിൽ എല്ലാമായി 1150 റൂമുകളാണുള്ളത്. ഫൈവ് സ്റ്റാർ– 275, ഫോർ സ്റ്റാർ– 405, ത്രീ സ്റ്റാർ– 315, ഹോം സ്റ്റേ– 80, ചെറുകിട
ഹോട്ടലുകൾ– 75 എന്നിങ്ങനെയാണ് റൂമുകളുടെ എണ്ണം.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒരു റൂമിനു ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടെ 2 പേർക്ക് ഒരു ദിവസത്തെ ശരാശരി വാടക 25,000 മുതൽ 27,000 രൂപയാണ്. ഫോർ സ്റ്റാറിൽ 12,000– 15,000, ത്രീ സ്റ്റാറിൽ 8000– 10,000, ഹോം സ്റ്റേകളിൽ 3000– 5000, ചെറുകിട
ഹോട്ടലുകളിൽ 1500– 2000 രൂപ നിരക്കിലുമാണ് ശരാശരി വാടക. ഈ നിരക്കിൽ നോക്കിയാൽ ശരാശരി 1.67 കോടി രൂപ റൂം വരുമാനം പ്രതിദിനം കുമരകത്തെ വിനോദ സഞ്ചാര മേഖലയിൽ ലഭിക്കും.23 മുതൽ ജനുവരി 3 വരെ എല്ലാ മുറികളും ബുക്ക് ആയതോടെ ശരാശരി 20 കോടി രൂപ റൂം ബുക്കിങ് ഇനത്തിൽ മാത്രമായി ലഭിക്കും.
ഹൗസ്ബോട്ടുകൾ തയാർ
110 ഹൗസ്ബോട്ടുകളാണ് കുമരകത്തുള്ളത്.
ഈ സീസണിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കിട്ടാതെ വരുന്നവർ ഹൗസ് ബോട്ടുകളിലാണു താമസം. 15,000 രൂപ മുതൽ 25,000 രൂപ വരെയാണു ഒരു ദിവസത്തെ വാടക.
ഒരു മുറി മുതൽ 7 മുറികൾ വരെ ഉള്ള ഹൗസ് ബോട്ടുകളുണ്ട്. ഹൗസ്ബോട്ടിൽ പകൽ സമയത്ത് മാത്രം ഉള്ള കായൽ യാത്രയ്ക്ക് ഹൗസ് ബോട്ടിനു വാടക 8,000–10,000 രൂപയും ഒരാൾക്ക് ഭക്ഷണത്തിനു 500–600 രൂപയുമാണ് ഈടാക്കുന്നത്.
ഹൗസ്ബോട്ടുകൾക്കും ഈ ദിവസങ്ങളിൽ പൂർണമായും ബുക്കിങ് ലഭിച്ചിട്ടുണ്ട്. 1– 3 കോടി രൂപ വരെ വരുമാനം ഈ മേഖലയിലും പ്രതീക്ഷിക്കുന്നു.
ക്രിസ്മസ്– പുതുവത്സര പാക്കേജ്
വിദേശികളിൽ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ ഏറെ എത്തുന്നത്.
ഉത്തരേന്ത്യൻ സഞ്ചാരികളും ധാരാളം എത്തുന്നു. ഇവരിൽ ഭൂരിഭാഗവും പാക്കേജ് അടിസ്ഥാനത്തിലാണ് വരുന്നത്. ഇവരിൽ ഭൂരിഭാഗവും ക്രിസ്മസ് കുമരകത്ത് ആഘോഷിച്ച് പുതുവത്സരാഘോഷത്തിനായി തേക്കടി, മൂന്നാർ,ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോകും.
ക്രിസ്മസ് മുതൽ പുതുവത്സരം വരെ കുമരകത്ത് തങ്ങുന്നവരുമുണ്ട്. സംസ്ഥാനത്തിനകത്തുള്ള വിനോദ സഞ്ചാരികളിലെറെയും ക്രിസ്മസ് ആഘോഷത്തിനാണു എത്തുന്നത്.
ഇവർ ഇന്നലെ എത്തി ഇന്നു മടങ്ങും വിധമാണ് ബുക്കിങ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

