പനമരം∙ ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടും തണുപ്പിൽ വയനാട് വിറയ്ക്കുന്നു. ജില്ലയിലെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുണ്ടായി. കഴിഞ്ഞ ഡിസംബർ അവസാനം താപനില 8 ഡിഗ്രി സെൽഷ്യസ് എത്തിയിരുന്നു എങ്കിൽ ഇക്കുറി പുതുവർഷ പിറവിയോടെ താപനില ഇനിയും താഴാനാണ് സാധ്യത.
ചില ദിവസങ്ങളിൽ ഊട്ടിയോട് കിടപിടിക്കുന്ന രീതിയിലാണ് വയനാട്ടിലും തണുപ്പ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലും രാവിലെ 10 മണി കഴിഞ്ഞും തണുപ്പ് മാറാത്ത അവസ്ഥയാണ്. ഉച്ചയോടെ വരണ്ട
കാലാവസ്ഥയിലേക്കു മാറുന്ന ജില്ലയിൽ വൈകിട്ട് ആറോടെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. ഇത് പുലർച്ചെയോടെ കൊടും തണുപ്പാകും.
ചില മേഖലകളിൽ തണുപ്പിനോടൊപ്പം കനത്ത കോടമഞ്ഞുമുണ്ട്.
തണുപ്പ് കൂടിയതോടെ പലരും രാവിലെ തീ കായുന്ന കാഴ്ച ഗ്രാമീണ മേഖലയിലടക്കമുള്ള അങ്ങാടികളിൽ പതിവുകാഴ്ചയാണ്. തണുപ്പ് ഏറുന്നതിനനുസരിച്ച് കമ്പിളി പോലുള്ള വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.കോടമഞ്ഞും തണുപ്പും നിറഞ്ഞ ജില്ലയിലെ കാലാവസ്ഥ വിനോദ സഞ്ചാര മേഖലയുടെ പ്രധാനപ്പെട്ട
കാലമാണ്. മഞ്ഞ് പുതച്ച ജില്ല കാണാൻ കൂടുതൽ സന്ദർശകർ ചുരം കയറാൻ തുടങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖലയിലും തിരക്ക് ഏറുകയാണ്. ക്രിസ്മസ്, പുതുവർഷ ദിനങ്ങൾ കൂടിയെത്തുന്നതോടെ സഞ്ചാരികളുടെ വരവ് ഇനിയും വർധിക്കും. ഡിസംബർ 15 മുതൽ ഹോംസ്റ്റേ, റിസോർട്ടുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ബുക്കിങ് ആരംഭിച്ചിരുന്നു.
കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും മറ്റു ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലായി എത്തുന്നത്.
വയനാട്ടിലേക്കുള്ള പ്രധാനപാതയായ താമരശ്ശേരി ചുരത്തിലെ പതിവായുള്ള ഗതാഗത കുരുക്ക് വിനോദ സഞ്ചാരികളുടെ യാത്രയെ കാര്യമായി ബാധിക്കുന്നുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതും സ്ഥിരമാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.
കുറച്ച് ദിവസങ്ങളായി ഇത് പതിവായിട്ടുമുണ്ട്. നിലവിൽ ചുരത്തിലെ പ്രധാനപ്പെട്ട വളവുകളിൽ വീതികൂട്ടലിന്റെ ഭാഗമായുള്ള പ്രവൃത്തികളും നടക്കുന്നതിനാൽ വാഹനങ്ങളെല്ലാം പതുക്കെയാണ് കടന്നുപോകുന്നത്.
എങ്കിലും ആഴ്ച അവസാനങ്ങളിലും അവധിക്കാലം ആരംഭിക്കുന്നതോടെയും ജില്ലയിലേക്ക് സന്ദർശകരുടെ ഒഴുക്കാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

