പുൽപള്ളി ∙ വനയോര മേഖല നേരിടുന്ന കടുവഭീതിയകറ്റാൻ സർക്കാരും വനംവകുപ്പും സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. വണ്ടിക്കടവ്, ദേവർഗദ്ദ, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത കടുവ ഭീഷണിയിലാണ്.
നരഭോജിയായ കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴും അതിർത്തി പ്രദേശങ്ങളിലെ കാവൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.
കൂമന്റെ കുടുംബത്തെ സഹായിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു.ഇമ്മാനുവൽ, പഞ്ചായത്ത് അംഗങ്ങളായ സിജു പൗലോസ്, കെ.കെ.നിഖിൽ, കെ.ഡി.സന്തോഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

