കോട്ടയം ∙ മലയാള മനോരമ ഒരുക്കുന്ന പുഷ്പ ഫല സസ്യ മേള നാഗമ്പടം മൈതാനത്ത് തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളും സസ്യങ്ങളും പുൽത്തകിടികളിലും ചെറുകുന്നുകളുമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. സൂര്യകാന്തിപ്പൂക്കളുടെ ശേഖരം കണ്ണിന് ഇമ്പം പകരും.
പഴം, പച്ചക്കറി വിത്തുകളും തൈകളും വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ട്രാവൻകൂർ ഫെസ്റ്റും തുടരുന്നു.
മേളയുടെ ഡിജിറ്റൽ പാർട്നർ ആയ ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ടിന്റെ പവിലിയനിൽനിന്ന് ഓഫറുകളോടു കൂടി ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ പ്രദർശന സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 9 വരെ.
പ്രവേശനം പാസ് മൂലം.
മനോരമബുക്സ് സ്റ്റാളും
മലയാള മനോരമ ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാൻ അവസരം. കർഷകശ്രീ, സമ്പാദ്യം, ഫാസ്റ്റ് ട്രാക്ക്, ഭാഷാപോഷിണി, ആരോഗ്യം എന്നിവയുടെ വാർഷിക വരിക്കാരായി ചേരുന്നവർക്ക് 2026 ലെ ഡയറി സൗജന്യമായി ലഭിക്കും.
വനിതയുടെ വാർഷിക വരിക്കാരായി ചേരുന്നവർക്ക് വനിത ജേണൽ സൗജന്യം. തൊഴിൽ വീഥിയുടെ വാർഷിക വരിക്കാരാകുന്നവർക്ക് ഇയർ പ്ലാനർ സൗജന്യമായി ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

