കൊച്ചി ∙ വില്ലിങ്ഡൻ ഐലൻഡിലെ വെയർഹൗസിലെ ബിനാലെ വേദിയിലെത്തിയാൽ ചിതൽപ്പുറ്റു പോലെ, എന്നാൽ ഉരുണ്ട ആകൃതിയിലുള്ള 9 മൺകൂനകൾ കാണാം.
ഇതിനകത്ത് പായ് വിരിച്ച് അൽപ നേരം ഇരിക്കാനും ഓർമകളിൽ മുഴുകാനും സന്ദർശകരെ ക്ഷണിക്കുകയാണ് ദക്ഷിണാഫ്രിക്കൻ കലാകാരിയായ ഡിനെയോ സെഷേ ബൊബാബെ.
ആഫ്രിക്കൻ പാരമ്പര്യത്തിൽ ‘സിയോലോ’ എന്നറിയപ്പെടുന്ന ചിതൽപുറ്റുകൾ പുണ്യ സ്ഥലമാണ്.
മാതൃഭാഷയായ ‘സെപെഡി’യിൽ നിന്നുള്ള ‘മ്മേ മ്മു’ എന്ന വാക്കും സംസ്കൃതത്തിലെ ഭൂമി എന്ന വാക്കും ചേർത്ത് അമ്മയായ ഭൂമി എന്നർഥം വരുന്ന ‘മേ മു, ഭൂമി ഭൂമി’ എന്നാണ് ഈ കലാസൃഷ്ടിയുടെ പേര്.
മണ്ണും മനുഷ്യനും തമ്മിലുള്ള അറ്റുപോകാത്ത ബന്ധമാണ് ബൊബാബെയുടെ സൃഷ്ടിയുടെ അടിസ്ഥാനം.
മണ്ണും ചാണകവും ഉണക്കപ്പുല്ലും കുഴച്ചുണ്ടാക്കിയ ഈ ഉരുണ്ട
കൂനകളുടെ മുകളിൽ വരുന്ന പുതുനാമ്പുകൾ ഭൂമിയുമായുള്ള ജൈവബന്ധവും പ്രതീക്ഷയുടെ മുളപൊട്ടലുമാണ്. തിരക്കുപിടിച്ച ലോകത്ത്, നമ്മുടെ വേരുകളെക്കുറിച്ചും ഭൂമി നൽകുന്ന സമാശ്വാസത്തെക്കുറിച്ചും കലാപ്രേമികളെ ഓർമിപ്പിക്കുന്നു ബൊബാബെയുടെ ഈ സൃഷ്ടി.
കൊച്ചി ബിനാലെയുടെ ഏറ്റവും വലിയ പ്രദർശന ഇടമാണ് വില്ലിങ്ഡൻ ഐലൻഡ് വെയർഹൗസ്.
ആദ്യമായാണ് ഇതു ബിനാലെ വേദിയാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

