മറയൂർ∙ മറയൂർ ചന്ദനക്കാടുകളിലും സമീപത്തെ തേയിലത്തോട്ടങ്ങളിലുമായി കറങ്ങി നടക്കുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ. കഴിഞ്ഞദിവസം കാപ്പി സ്റ്റോറിൽ തേയിലത്തോട്ടത്തിൽ മേയാൻ വിട്ടിരുന്ന കാളയെ പുലി കൊന്നു. രണ്ട് ആഴ്ച മുൻപ് ഇവിടെത്തന്നെ മൂന്ന് ദിവസങ്ങളിലായി മൂന്ന് കന്നുകാലികളെ പുലി കൊന്നിരുന്നു.
വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ ഒട്ടേറെ കർഷകർക്ക് കന്നുകാലികളെ നഷ്ടപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികൾ ജോലിയിൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിനു പുറമേ ഉപജീവനമാർഗമെന്ന നിലയിലാണ് കന്നുകാലികളെ വളർത്തുന്നത്.
ഇവയെ പകൽ സമയത്ത് മേയാനായി അഴിച്ചു വിടും.
ഈ സമയത്താണ് തേയിലത്തോട്ടത്തിനു സമീപം വനമേഖലയിൽ കാണപ്പെടുന്ന പുലികൾ കന്നുകാലികളെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞമാസം മറയൂർ ചന്ദനക്കാടുകളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയെങ്കിലും വനമേഖലയിൽ ആയതിനാൽ കൂടു സ്ഥാപിക്കാൻ വനംവകുപ്പ് തയാറായില്ല. ജനവാസ മേഖലയിലേക്ക് എത്തിയാൽ മാത്രമേ കൂടു സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമം നടത്തുകയുള്ളൂ എന്നാണ് വനംവകുപ്പിന്റെ നിലപാട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തോട്ടം തൊഴിലാളികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

