കോഴിക്കോട് ∙ ദേശീയപാത 66 വികസന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകി. കൊയിലാണ്ടി, നന്തി, കൊയിലാണ്ടി പഴയ ബൈപാസ് ഭാഗങ്ങൾ ജനുവരി പകുതിയോടെ പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു.
കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു മന്ത്രി നിർദേശം നൽകിയത്.
ദേശീയപാത വടകര റീച്ചിന്റെ പ്രവൃത്തികൾ, പന്തീരാങ്കാവ് ടോൾ പ്ലാസ ഭാഗത്തെ സ്ലിപ് റോഡ്, പനാത്തുതാഴം മേൽപാത, പാച്ചാക്കിൽ-മലാപ്പറമ്പ് സർവീസ് റോഡ്, ദേശീയപാതയിലെ വിവിധ റീച്ചുകൾ, ഒളവണ്ണ പഞ്ചായത്ത് പരിധിയിലെ ഗതാഗത പ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
പനാത്തുതാഴം മേൽപാതയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി നൽകിയതായി മന്ത്രി അറിയിച്ചു.
പാച്ചാക്കൽ–മലാപ്പറമ്പ് സർവീസ് റോഡിലെ പ്രശ്നം ജനുവരി രണ്ടാം വാരത്തോടെ പരിഹരിക്കാൻ കലക്ടർ നിർദേശം നൽകി. കലക്ടറുടെ അധ്യക്ഷതയിൽ എല്ലാ ആഴ്ചകളിലും ദേശീയപാത അതോറിറ്റിയുമായിചേർന്ന് അവലോകന യോഗം നടത്താനും യോഗത്തിൽ തീരുമാനമായി.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സ്പെഷ്യൽ ഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, വടകര ആർഡിഒ അൻവർ സാദത്ത്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കെഎസ്ഇബി, ജല അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

