കൊട്ടിയം∙ അധികൃതർ മനസ്സുവച്ചാൽ മേവറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാം. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മേവറം ജംക്ഷൻ.
വാഹനങ്ങൾ കുരുക്കിൽപെടുമ്പോൾ അവ ഒഴിവാക്കാനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ നിർമാണത്തിലിരിക്കുന്ന പാലത്തിന് അടിയിലാണ് നിൽക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊട്ടിയത്തു നിന്നു കൊല്ലത്തേക്കു പോകുന്ന സർവീസ് റോഡിലാണ് ഏകദേശം ഒരു കിലോമീറ്ററോളം പകൽ സമയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഈ ഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന് ഇപ്പോൾ ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ (ആർഇ പാനൽ) നടക്കുകയാണ്.
അതിനാൽ വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയാണ് നീങ്ങുന്നത്.
ഇതോടൊപ്പം ചില വ്യാപാരികൾ പരസ്യ ബോർഡുകൾ സർവീസ് റോഡിലെ ഒാടയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുമുണ്ട്. അതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാകുന്നു.
കൂടാതെ കൊട്ടിയത്തു നിന്നു കൊല്ലത്തേക്കു സർവീസ് നടത്തുന്ന ബസുകളും മേവറം ജംക്ഷനിൽ നിന്നു സർവീസ് ആരംഭിക്കുന്ന സ്വകാര്യ–കെഎസ്ആർടിസി ബസുകളും മേവറം ജംക്ഷനിൽ സർവീസ് റോഡിൽ നിർത്തുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
ഇതോടൊപ്പം പീടിക മുക്കിൽ നിന്നും നിയന്ത്രണങ്ങൾ ഇല്ലാതെ സർവീസ് റോഡിലേക്ക് എത്തുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ആംബുലൻസുകൾ എത്തിയാൽ മറ്റു വാഹനങ്ങൾക്ക് ഒഴിച്ചു മാറ്റാൻ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയതാണ് സർവീസ് റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

