മൂന്നാർ ∙ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്കെത്തുന്ന വിനോദ സഞ്ചാരികൾക്കായി ഗവ.ബോട്ടാണിക്കൽ ഗാർഡനിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന വിന്റർ മ്യൂസിക്കൽ നൈറ്റ്സ് 24 മുതൽ ആരംഭിക്കും. ജനുവരി 4 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെയാണ് പരിപാടികൾ.ഡിജെ ഡാൻസ്, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ, വിവിധ തരത്തിലുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ, ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
കൂടാതെ മഞ്ഞു കാലമരംഭിച്ചതോടെ ബോട്ടാണിക്കൽ ഗാർഡനിൽ മൂവായിരത്തിലധികം വിവിധ വർണങ്ങളിലുള്ള പൂക്കളാണ് സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി വിടർന്നു നിൽക്കുന്നത്.ചലിക്കുന്ന ആന, 12 ഡി തിയറ്റർ, ഡോം തിയറ്റർ, ഓർക്കിഡേറിയം, വിദേശ ഇനങ്ങൾ ഉൾപ്പെടെയുള്ള റോസ് ഗാർഡൻ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.ഡിടിപിസിയുടെ കീഴിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ബോട്ടാണിക്കൽ ഗാർഡനിൽ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

