സ്വർണവില കേരളത്തിൽ ഇന്ന് ഉച്ചയ്ക്കും കുത്തനെ കൂടി പുത്തൻ റെക്കോർഡിട്ടു. പക്ഷേ, ഒരുലക്ഷം രൂപയെന്ന നാഴികക്കല്ല് തൊടാതെ മടിച്ചുനിൽപ്പാണ്.
ആ മാന്ത്രികസംഖ്യയിലേക്ക് പൊന്നിന് ഇനി 160 രൂപയുടെ ദൂരം കൂടിയേയുള്ളൂ. ഉച്ചയ്ക്ക് 640 രൂപ ഉയർന്ന് വില 99,840 രൂപയായി.
രാവിലെ 800 രൂപ കൂടിയിരുന്നു. ഡിസംബർ 15ന് രേഖപ്പെടുത്തിയ 99,280 രൂപയെന്ന റെക്കോർഡാണ് ഉച്ചയ്ക്ക് ‘പഴങ്കഥ’യായത്.
ഗ്രാം വില രാവിലെ 100 രൂപയും ഉച്ചയ്ക്ക് 80 രൂപയും വർധിച്ച് 12,840 രൂപയിലെത്തി.
രാജ്യാന്തരവില ഔൺസിന് 4,409 ഡോളറെന്ന റെക്കോർഡിലാണ് സ്വർണം. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവിലയെ ഉയർത്തുന്നത്.
കേരളത്തിലെ സ്വർണവില ഇന്ന് ഉച്ചയോടെ ഒരുലക്ഷം രൂപ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് ഗ്രാമിന് 65 രൂപ വർധിച്ച് 10,260 രൂപയായി.
ചില ജ്വല്ലറികളിൽ 18 കാരറ്റിന് 10,325 രൂപയും ഈടാക്കുന്നുണ്ട്. വെള്ളി വിലയിൽ മാറ്റമില്ല.
ഗ്രാമിന് 218 രൂപ, ചില കടകളിൽ 216 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

