ഫോർട്ട്കൊച്ചി∙ വാസ്കോ ഡ ഗാമ സ്ക്വയറിൽ സ്ഥാപിച്ച കൊടിമരത്തിൽ കെ.ജെ.മാക്സി എംഎൽഎ കാർണിവൽ പതാക ഉയർത്തിയതോടെ കൊച്ചിൻ കാർണിവൽ ആഘോഷത്തിന് തുടക്കം. തുടർന്ന് നൂറോളം ക്ലബ്ബുകളുടെ പതാകകളും ഉയർന്നു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രാജ്കുമാർ ഗുപ്ത അധ്യക്ഷത വഹിച്ചു.
കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഷൈനി മാത്യു, എം.സോമൻ മേനോൻ എന്നിവർ പ്രസംഗിച്ചു. ദക്ഷിണ ഭാരത വനിത കളരിയുടെ കളരി അഭ്യാസവും ഉണ്ടായി. കാർണിവലിന്റെ ഭാഗമായി ചൂണ്ടയിടീൽ മത്സരം, സ്കൂട്ടർ റാലി, യോഗാസന മത്സരം, ബോഡി ബിൽഡിങ് മത്സരം എന്നിവയും നടന്നു.
വൈകിട്ട് സൗത്ത് ബീച്ചിൽ മെഗാ ഷോയും അരങ്ങേറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

