കോട്ടയം ∙ പായ്വെട്ടം കറുകപ്പാടം 465 ഏക്കറിലെ 8,000 ക്വിന്റൽ നെല്ല് കൊയ്തിട്ടിട്ട് 15 ദിവസം. ഏറ്റെടുക്കാതെ മില്ലുടമകൾ.
280 കർഷകർ ചേർന്നാണ് പാടശേഖരത്തിൽ കൃഷി ഇറക്കിയത്. 7.400 രൂപ വീതം കിഴിവ് നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം.
ഇത്രയും നഷ്ടത്തിൽ നെല്ല് വിറ്റഴിക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. മില്ലുടമകൾ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ പാടശേഖരത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ല് മാറ്റാൻ കഴിയുന്നില്ല.
പാടശേഖരത്തിൽ വൃശ്ചിക വേലിയേറ്റം ഉണ്ടാകുന്ന സമയമാണ്.
ഉറവകൾ പൊട്ടിത്തുടങ്ങുകയും ചെയ്തു. ഈ സമയത്ത് പാടശേഖരത്തിൽ വെള്ളം കയറിയാൽ നെല്ല് കിളിർക്കും.
ഇക്കാര്യങ്ങൾ കൃഷി വകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്നു കർഷകർ പരാതി പറയുന്നു.
കോട്ടയം പാഡി ഓഫിസർ പാടശേഖരത്തിലെത്തി പരിശോധന നടത്തിയിരുന്നു. നെല്ലിൽ ജലാംശം കൂടുതലായതിനാൽ മില്ലുടമകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാൻ കിഴിവ് നൽകണമെന്നു പാഡി ഓഫിസർ കർഷകരോട് ആവശ്യപ്പെട്ടു.
ഇതോടെ കർഷകർ പ്രതിസന്ധിയിലായി.
ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണമെടുത്തുമാണ് കർഷകർ കൃഷിയിറക്കിയത്. വായ്പ പുതുക്കാൻ ബാങ്കുകൾ കർഷകരെ സമ്മർദത്തിലാഴ്ത്തി തുടങ്ങി.
നെല്ല് വിറ്റ് ലഭിക്കുന്ന പണം കടം വീട്ടാനേ തികയുകയുള്ളൂ. വീണ്ടും കൃഷിയിറക്കണമെങ്കിൽ വായ്പയെടുക്കണമെന്നു കർഷകർ പറയുന്നു.
വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പാഡി ഓഫിസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നു കർഷകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

