കൊച്ചി ∙ 50 വർഷം മുൻപ് ടിഡിഎം ഹാളിൽ വച്ചു വിവാഹിതരായ 9 ദമ്പതികൾ വിവാഹ സ്മരണകൾ പുതുക്കി അതേ ഹാളിൽ ഒത്തുകൂടി. എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണു ദമ്പതിമാരുടെ അപൂർവ ഒത്തുചേരൽ നടന്നത്.
1941ൽ നിർമാണം പൂർത്തിയായ ടിഡിഎം ഹാൾ ഒട്ടേറെ വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്. 1975നും അതിനു മുൻപും ടിഡിഎം ഹാളിൽ വിവാഹിതരായവരെയാണു ശതാബ്ദി വർഷത്തിൽ കരയോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ഫെഡറൽ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.എം.ശശിധരൻ ദമ്പതിമാരെ പൊന്നാടയണിയിച്ചു.
തുടർന്ന് സുവർണ സ്മൃതി ഫലകം വിതരണം ചെയ്തു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, പ്രഫ.
സുമംഗലാദേവി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

