തിരുവനന്തപുരം∙ ശ്രീനിവാസന്റെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു തിരുവനന്തപുരം നഗരം.
അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് ഈ നഗരത്തിൽ വച്ചാണ്. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘ഓടരുതമ്മാവാ ആളറിയാം’ തുടങ്ങി തിരുവനന്തപുരം കേന്ദ്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിലും ശ്രീനിവാസൻ ഉണ്ടായിരുന്നു. പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കിയത് ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്ക്കു വേണ്ടിയാണ്.
നെടുമുടി വേണു, മുകേഷ്, ജഗദീഷ്, ശങ്കർ എന്നിവർക്കൊപ്പം ശ്രീനിയും ഒരു പ്രധാന വേഷത്തിൽ എത്തി. പൂച്ചയ്ക്കൊരു മൂക്കുത്തി തിയറ്ററിൽ 100 ദിവസമാണ് ഓടിയത്. തുടർന്ന് രണ്ടാമതൊരു സിനിമ ചെയ്യുന്നതിന്റെ ആലോചനയിലായിരുന്നു പ്രിയദർശൻ.
രണ്ടാമത്തെ സിനിമ വിജയിച്ചില്ലെങ്കിൽ ചലച്ചിത്ര ജീവിതം അവിടെ അവസാനിക്കും.അതിന് എന്താണ് പോംവഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്രീനിവാസന്റെ മുഖം അദ്ദേഹത്തിന് ഓർമ വരുന്നത്.
രണ്ടാമത്തെ സിനിമയുടെ തിരക്കഥ ശ്രീനിയെക്കൊണ്ട് എഴുതിക്കാമെന്നു തീരുമാനിച്ചു. ആദ്യം ശ്രീനിവാസനെ അഭിനയിക്കാനാണു വിളിച്ചത്.
ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തു ശ്രീനിവാസനെത്തി. തിരക്കഥ ചോദിച്ച ശ്രീനിയുടെ മുന്നിലേക്ക് പ്രിയൻ പേനയും പേപ്പറും നീട്ടി.
എന്നിട്ട് സീനുകൾ എഴുതാൻ പറഞ്ഞു. ഒന്നു പകച്ചെങ്കിലും തർക്കിക്കാൻ നിൽക്കാതെ ശ്രീനി തിരക്കഥാ രചനയിലേക്കു കടക്കുകയായിരുന്നു.മികച്ച താരനിരയോടെ എത്തിയ ഓടരുതമ്മാവാ ആളറിയാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ അധികാര രാഷ്ട്രീയവും ശ്രീനിവാസൻ പിന്നീട് തന്റെ തിരക്കഥകൾക്ക് അവലംബമാക്കിയിട്ടുണ്ട്. സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറുന്ന തലസ്ഥാന നഗരിയിലെ അധികാര രാഷ്ട്രീയവും സാമൂഹിക ചുറ്റുപാടുകളും ശ്രീനിവാസൻ തന്റെ സിനിമകളിൽ കൊണ്ടുവന്നു.
കുറെക്കാലം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞിരുന്നു. ഈ കാലത്ത് ആയുർവേദം, സിദ്ധ തുടങ്ങിയ പാരമ്പര്യ ചികിത്സാ രീതികളെക്കുറിച്ചും ആയുർവേദ മരുന്നുകളെപ്പറ്റിയും അതിന്റെ കൃഷിരീതികളെക്കുറിച്ചും അദ്ദേഹം പഠനം നടത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

