ഊട്ടി∙ ഊട്ടിയിലെ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കമായി. നീലഗിരിയിൽ നിന്നു ലഭിക്കുന്ന പ്രത്യേക ചവർപ്പ് തേയില, കാട്ടുകൂൺ, ആദിവാസികൾ ശേഖരിക്കുന്ന തേൻ, കുരുമുളക്, കുറിഞ്ഞി കല്ലുപ്പ്, നെല്ലിക്ക തുടങ്ങിയ ആറ് 6 പദാർഥങ്ങളുടെ സ്വാദുകളിൽ ഉള്ള ചോക്ലേറ്റുകളാണ് മേളയിലെ മുഖ്യ ആകർഷണം. 210 കിലോ ചോക്ലേറ്റിൽ നിർമിച്ച 2 മലകളുടെ ആകൃതിയും അതിന് മുകളിൽ ആറ് പദാർഥങ്ങൾ ഒരുക്കിയിരിക്കുന്നതും സന്ദർശകരെ വിസ്മയഭരിതരാക്കാൻ പോന്നതാണ്.
ഇത് കൂടാതെ ചോക്ലേറ്റിന്റെ ഉത്ഭവം മുതൽ നിർമാണം വരെ ഘട്ടങ്ങൾ വിവരിക്കുന്ന ബോർഡും കൂടുതൽ വിശദീകരിക്കാൻ ആളുകളെയും നിർത്തിയിട്ടുണ്ട്. യുവസംരഭകരായ അബ്ദുൽ റഹ്മാൻ, ഫസലൂർ റഹ്മാൻ എന്നിവരുടെ എംഎൻ ചോക്ലേറ്റാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഊട്ടി വൈഡബ്ള്യുസിഎ കെട്ടിടത്തിൽ ജനുവരി 4 വരെയാണ് ഫെസ്റ്റ്.
ഇവർ നടത്തുന്ന 16ാം വാർഷിക ഫെസ്റ്റാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

