പാലക്കാട് ∙ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി വിക്ടോറിയ കോളജിലെ വിദ്യാർഥികൾ. കോളജ് യൂണിയൻ, കൾചറൽ ഫോറം, വിമൻ സെൽ, ഫിലിം ക്ലബ് എന്നിവ ചേർന്നു കോളജിൽ നിന്നു നഗരത്തിലേക്കു റാലി നടത്തി.
വിജ്ഞാനകേരള കോഓർഡിനേറ്റർ ഡോ. പി.സരിൻ ഫ്ലാഗ് ഓഫ് ചെയ്തു.
പരാജയപ്പെടുത്താൻ ശ്രമങ്ങൾ നടക്കുമ്പോഴും നീതിക്കായി പോരാടുന്ന അതിജീവിതയെ ‘അപരാജിത’ എന്നു വിളിക്കുന്നതാണ് ഉചിതമെന്ന് സരിൻ പറഞ്ഞു. യൂണിയൻ ചെയർമാൻ ജി.ജെ.ഭഗത് അധ്യക്ഷനായി. എഴുത്തുകാരൻ രാജേഷ് മേനോൻ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

